ഇപ്പോൾ കുരിശിങ്കൽ ഇടവകയിലേക്ക് വന്നാൽ പള്ളിപ്പരിസരത്തും റോഡിൻറെ വശങ്ങളിലും വളർന്നു തുടങ്ങിയ വൃക്ഷത്തൈകൾ കാണാം
ഗ്രീൻ മിഷൻ കുരിശിങ്കൽ കുരിശിങ്കൽ പള്ളിയെന്ന ഞങ്ങളുടെ ഇടവക ദേവാലയം കേരളത്തിലെ തന്നെ പുരാതന ദേവാലയങ്ങളിൽ ഒന്നാണ്. അതിമനോഹരമായ ദേവാലയപരിസരം ഹരിതാഭമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു കൂട്ടം യുവാക്കൾ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് ‘ഗ്രീൻ മിഷൻ കുരിശിങ്കൽ’. ഇടവക തലത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങൾ നടന്ന 2019 മെയ് 26-) ആം തീയതി (ഞായറാഴ്ച) ഓരോ കുടുംബ യൂണിറ്റിന്റെയും സംഘടനയുടേയും നേതൃത്വത്തിൽ പള്ളിയങ്കണത്തിലും ചർച്ഛ് ലെയിനിന്റെ ഇരുവശങ്ങളിലുമായി വൃക്ഷത്തൈകൾ നടുകയും നട്ട വൃക്ഷതൈക്കുചുറ്റും സംരക്ഷണ ഭിത്തി വയ്ക്കുകയും ചെയ്തു. വൃക്ഷത്തൈകൾ പള്ളിയിൽ നിന്നും നൽകുകയുണ്ടായി. അന്നേദിവസം രാവിലെ 7 മണിക്ക് നടന്ന കുർബാനയിൽ ഫാ. അനിൽ പേരേപ്പിള്ളി OSJ കാർമ്മികത്വം വഹിച്ചു. കാഴ്ചവയ്പ്പിൽ ഓരോ കുടുംബ യൂണിറ്റിൽ നിന്നും സംഘടനയിൽ നിന്നും ഓരോ പ്രതിനിധി വീതം പങ്കെടുക്കുകയും തങ്ങൾ നാട്ടു പിടിപ്പിക്കുന്ന തൈകൾ കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു. ദിവ്യബലിക്കു ശേഷം ബഹുമാനപ്പെട്ട വികാരി ആന്റണി ചെറിയകടവിലച്ചൻ പള്ളിമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉത്ഘכടനം ചെയ്തു. അതിനു ശേഷം ഓരോ കുടുംബയൂണിറ്റും സംഘടനയും തങ്ങൾക്കു അനുവദിച്ചിട്ടുള്ള സ്ഥലത്തു കൂട്ടമായി ചെന്ന് വൃക്ഷത്തൈ നടുകയാണ് ഉണ്ടായത്. ഇടവക ജനങ്ങൾക്ക് സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. തങ്ങൾ നട്ട വൃക്ഷത്തൈ ഏതാണ്ട് വളർച്ചയെത്തുന്നതുവരെ പരിപാലിക്കണ്ട ചുമതല അതാതു കുടുംബ യൂണിറ്റിനും സംഘടനയ്ക്കും ആണ് നൽകിയിരിക്കുന്നത്. ഇത് അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഒരു സൽകൃത്യമായിക്കണ്ട് ഇടവക ജനങ്ങൾ ഒന്നായി, ഒരേ മനസ്സായി ഏറ്റെടുത്തു. ഇപ്പോൾ കുരിശിങ്കൽ ഇടവകയിലേക്ക് വന്നാൽ പള്ളിപ്പരിസരത്തും റോഡിൻറെ വശങ്ങളിലും വളർന്നു തുടങ്ങിയ വൃക്ഷത്തൈകൾ കാണാം.
|
|