“എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു

എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു

വൈപ്പിൻ , കുരിശിങ്കൽ പള്ളി ഇടവക ശ്രീ. ജോസഫ് കളത്തിൽവീട്ടിൽ ആണ് വിജയി.
2020 ജൂൺ നാലാം തീയതി കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് സമ്മാനദാനം നിർവഹിച്ചു. പച്ചക്കറി കൃഷിക്കാവശ്യമായ വിത്തുകളും വളവും ആയിരുന്നു സമ്മാനമായി നൽകിയത് .ശ്രീ ജോസഫ് കളത്തിവീട്ടിൽ
അദ്ദേഹത്തിൻറെ വീട്ടിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു. ഒത്തിരിയേറെ പച്ചക്കറികളും ഫലവൃക്ഷങ്ങളും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ യൂട്യൂബ് ചാനൽ ആയ കേരള വാണി യിലൂടെ നടത്തിയ സെൽഫി മത്സരത്തിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു .
|