ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍

 ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍

ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍

ബേണി-ഇഗ്നേഷ്യസിന്‍റെ ഗാനങ്ങള്‍

കൂട്ടായ്മയുടെ സംഗീതം
എറണാകുളത്ത് പുത്തന്‍വീട്ടില്‍ ജോണ്‍ ട്രീസ ദമ്പതികളുടെ മക്കളാണ് ബേണിയും ഇഗ്നേഷ്യസും. നന്നേ ചെറുപ്പത്തിലേ ആദ്യം പിതാവ് ജോണില്‍നിന്നും, പിന്നീട് കങ്ങഴ വാസുദേവന്‍ ഭാഗവതരില്‍നിന്നും സംഗീതം അഭ്യസിച്ചു. 1979-മുതല്‍ പ്രഫഷണല്‍ സംഗീത രംഗത്ത് ഈ  സഹോദരങ്ങള്‍ “ബേണി-ഇഗ്നേഷ്യസ്” എന്ന പേരില്‍ സജീവമായി.  ഇവര്‍  ഈണംപകര്‍ന്ന നാടകഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും റേഡിയോ ഗാനങ്ങളും ലളിതഗാനങ്ങളും ഏറെ ശ്രദ്ധേയമായി.

സിനിമയും സിനിമാഗാനങ്ങളും
തുടര്‍ന്നു സിനിമരംഗത്തേയ്ക്കു നടത്തിയ കാല്‍വയ്പുകള്‍ വിജയകരമായിരുന്നു. കാഴ്ചയ്ക്കപ്പുറം, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ എഴുപതോളം സിനിമകള്‍ക്കുവേണ്ടി ബേണി-ഇഗ്നേഷ്യസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പുരസ്കാരം കൂടാതെ ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ്, ബീംസെന്‍ ജോഷി അംഗീകാരം എന്നിവ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.

admin

Leave a Reply

Your email address will not be published. Required fields are marked *