വരാപ്പുഴ അതിരൂപതക്ക് ഇത് അനുഗ്രഹ ദിനം

 വരാപ്പുഴ അതിരൂപതക്ക് ഇത് അനുഗ്രഹ ദിനം

കൊച്ചി:  വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായിരുന്ന ഷാമിൽ തൈക്കൂട്ടത്തിൽ , സോനു ഇത്തിത്തറ, ജിപ്സൻ ചാണയിൽ, റെനിൽ ഇട്ടിക്കുന്നത്ത്, ആൽഫിൻ കൊച്ചു വീട്ടിൽ, റിനോയ് കളപ്പുരക്കൽ, സുജിത്ത് നടുവില വീട്ടിൽ, ജിലു മുള്ളൂർ എന്നിവരുടെ തിരുപ്പട്ട സ്വീകരണം 2021 ജനുവരി 26 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

വരാപ്പുഴ അതിരൂപത മെത്രാപോലിത്ത മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുപ്പട്ട ദാന തിരുക്കർമത്തിൽ വൈദീകരും സന്യസ്തരും അല്മായരും പങ്കെടുത്തു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ തിരുപ്പട്ടസ്വീകരണ തിരുക്കർമ്മത്തിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ടവരുടെ എണ്ണം പരിമിതപ്പെടുത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് തിരുക്കർമങ്ങൾ നടത്തപ്പെട്ടത്.

വരാപ്പുഴ അതിരൂപതക്ക് ദൈവം നൽകിയ പുതുവത്സര സമ്മാനമാണ് പുതിയ വൈദീകർ. ദൈവത്തെ സ്നേഹിച്ചും മനുഷ്യന് നന്മ ചെയ്തും അർപ്പണബോധത്തോടും പ്രാർത്ഥന ചൈതന്യത്തോടും ഓരോ വൈദികനും ജീവിക്കണം എന്ന് ആർച്ച്ബിഷപ് ഓർമപ്പെടുത്തി. 

admin

Leave a Reply

Your email address will not be published. Required fields are marked *