പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത്
2. കുമ്പസാരം ആത്മീയാരോഗ്യം നല്‍കുകയും, പാപത്തിന്‍റെ അഗാധ തലത്തിൽനിന്നും ഒരുവനെ കാരുണ്യത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു.
3. അനുരഞ്ജനത്തിന്‍റെ കൂദാശയുടെ കേന്ദ്രം നമ്മുടെ പാപങ്ങളല്ല, മറിച്ച് നാം സ്വീകരിക്കുന്ന ദൈവസ്നേഹമാണ്.
4. നമുക്കായി കാത്തിരിക്കുകയും നമ്മെ കേൾക്കുകയും നമുക്കു മാപ്പുനല്‍കുകയും ചെയ്യുന്ന ക്രിസ്തുവാണ് കുമ്പസാരത്തിന്‍റെ കേന്ദ്രം.
5. ദൈവത്തെ സംബന്ധിച്ച് നമ്മുടെ പാപങ്ങളെക്കാൾ പ്രധാനം പാപിയായ മനുഷ്യൻ തന്നെയാണ്.
6. നവവും ആഴവുമായ അനുഭൂതിയോടെ അനുരഞ്ജനത്തിന്‍റെ കൂദാശ സ്വീകരിക്കുവാൻ സഹായിക്കണമേ! അങ്ങനെ അവിടുത്തെ സമ്പന്നമായ ക്ഷമയും കാരുണ്യവും ഞങ്ങൾ രുചിക്കട്ടെ!
7. പീഡകരെയല്ല, കരുണയിൽ സമ്പന്നരായ വൈദികരെ ദൈവം സഭയ്ക്ക് നല്‍കട്ടെ… എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.