ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി
ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോ ൾഡോ ഗിരേലി…
ഇന്ത്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായും അപ്പോസ്തലിക നൂൺഷ്യോയായും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തി ക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുക യായിരുന്നു അദ്ദേഹം..മാർച്ച് 13 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4 30 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്
1953 മാർച്ച് 13ന് വടക്കൻ ഇറ്റലിയിലെ ലോംമ്പാർഡി മേഖലയിലെ ബെർഗ്ഗമോയിലെ പ്രിഡോറിൽ ആണ് ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി ജനിച്ചത്.1978 ജൂൺ 17ന് ബെർഗ്ഗമോ രൂപതയ്ക്ക് വേണ്ടി വൈദികനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട് 2006 ഏപ്രിൽ 13 ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. 2006 ജൂൺ 17നാണ് അദ്ദേഹം നിയമിക്കപ്പെട്ടത്