കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

 കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ

ഹൈക്കോടതിയിൽ ഹർജി

കൊച്ചി : മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സർക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു……. ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

എറണാകുളം കേന്ദ്രമായുള്ള കേഡറ്റ്‌സ് എന്ന സംഘടനയാണ് ആവശ്യമുന്നയിച്ച് പൊതു താൽപ്പര്യ ഹർജിയുമായി കോടതിയിലെത്തിയത് .

ഹർജി പരിഗണിച മുഷ്താക് , റസ്വൽ എന്നിവർ അടങ്ങിയ ബെഞ്ച് എങ്ങിനെയാണ് പൊതുഖജനാവിൽ നിന്നും എടുത്ത് ഒരു മതം മാത്രം പഠിപ്പിക്കുന്നതെന്നും , അങ്ങനെയാണെങ്കിൽ ആ പഠനത്തിൻ്റെ സിലബസ് നിശ്ചയിക്കേണ്ടത് സർക്കാർ  അല്ലേ.. എന്നും കോടതി ആരാഞ്ഞിട്ടുണ്ട് .

കേഡറ്റിനു വേണ്ടി അഡ്വക്കേറ്റ്
ശ്രീ C രാജേന്ദ്രൻ ഹർജി ഫയൽ ചെയ്തു .

admin

Leave a Reply

Your email address will not be published. Required fields are marked *