പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്‍, വരാപ്പുഴ അതിരൂപത.
പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്‍, വരാപ്പുഴ അതിരൂപത.
☘️ ബഹുമാനപ്പെട്ട വൈദികരെ/വിശ്വാസികളെ,
പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആണ് 2021 വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം. ലോക്ക് ഡൗൺ മൂലം പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കുള്ള പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
1. വരാപ്പുഴ അതിരൂപതയുടെ എല്ലാ ദൈവാലയ, സ്ഥാപന വളപ്പുകളിലും സ്ഥല സൗകര്യം ഉള്ള എല്ലാ വീട്ടു വളപ്പുകളിലും ഇന്ന് ഒരു മരം എങ്കിലും നട്ട് പിടിപ്പിക്കും.
2. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കും.
ഏവർക്കും പരിസ്ഥിതി ദിനാശംസകൾ നേർന്നു കൊണ്ട്…… .
പ്രാർത്ഥനയോടെ…….
ഫാ.സെബാസ്റ്റ്യന്‍ കറുകപ്പിള്ളി
ഡയറക്ടര്‍, പരിസ്ഥിതി കമ്മീഷൻ വരാപ്പുഴ അതിരൂപത.