ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ്
കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൊച്ചി : നമ്മുടെ ലത്തീൻ സമുദായത്തിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായ് 2006 – ൽ തുടങ്ങിയ ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇന്ന് ഇന്ത്യയിലെ തന്നെ പ്രശസ്തമായ 150 മാനേജ്മെൻറ് കലാലയങ്ങളിൽ ഒന്നായി ഇടം നേടിയിട്ടുള്ളതാണ്.
കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് എം. ബി. എ വിദ്യാർത്ഥികൾക്കായി 75 ലക്ഷം രൂപയുടെ മെറിറ്റ് സ്കോളർഷിപ്പ് സ്ഥാപിച്ചു. ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പിന് വരുന്ന അധ്യയന വർഷം മുതൽ ഈ കോളേജിൽ എം. ബി. എയ്ക് ചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
ഫിനാൻസ് , ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ്, മാർക്കറ്റിങ്ങ് , ഇൻഫർമേഷൻ ടെക്നോളജി, ഓപ്പറേഷൻസ് എന്നീ വൈദഗ്ദ്ധ്യങ്ങളിൽ നമ്മുടെ കുട്ടികൾക്ക് എം.ബി.എ വിദ്യാഭ്യാസം നേടാവുന്നതാണ്.
എം.ബി.എയ്ക്ക് പുറമേ പി.എച്ച്.ഡി, എം.വോക്ക് (ലോജിസ്റ്റിക്ക് സ്), ബി.ബി.എ, ബി.ബി. എം, ബി.വോക്ക് (ലോജിസ്റ്റിക്ക് സ്), ബി.വോക്ക് (ട്രാവൽ ആൻ്റ് ടൂറിസം), ബി.വോക്ക് (റീട്ടേൽ മാനേജ്മെൻ്റ്) എന്നീ കോഴ്സുകളും ഈ മാനേജ്മെൻ്റ് വിഭാഗത്തിൽ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് 0484 2355844 ; 0484 2355845 അല്ലെങ്കിൽ 9037711177 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.