ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

 ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

 

വത്തിക്കാന്‍  : സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ. 

സഭയില്‍ പ്രബലമാകേണ്ടത് സ്വയം താഴ്ത്തലിന്‍റെ യുക്തിയാണെന്ന്  പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

‍റോം രൂപതയില്‍പ്പെട്ട സ്ഥിരശെമ്മാശ്ശന്മാരും അവരുടെ കുടുംബങ്ങളും അടങ്ങിയ അഞ്ഞുറോളം പേരെ ശനിയാഴ്ച (19/06/21) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പൗരോഹിത്യത്തിനു വേണ്ടിയല്ല ദൈവശുശ്രൂഷയ്ക്കുവേണ്ടിയാണ് ശെമ്മാശ്ശന്മാരില്‍ കൈവയ്പ് നടത്തിയിട്ടുള്ളതെന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തിസഭയെ അധികരിച്ചു പുറപ്പെടുവിച്ചിട്ടുള്ള പ്രമാണരേഖയിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ശെമ്മാശ ശുശ്രൂഷാപദവിയുടെ സ്ഥാനവും തനിമയും എടുത്തുകാട്ടുന്നു.

സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും നമ്മള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവരാണെന്നും കാരണം യേശു സ്വയം താഴ്ത്തിയെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

യേശുവിന്‍റെ ശിഷ്യരെ സംബന്ധിച്ചിടത്തോളം സ്നേഹിക്കുക എന്നത് സേവിക്കുകയും സേവിക്കുകയെന്നത് വാഴുകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്ഥിരശെമ്മാശന്മാര്‍ വളര്‍ത്തിയെടുക്കേണ്ട മൂന്നു മാനങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ എളിമയുള്ളവരാകുക, നല്ല ഭര്‍ത്താക്കന്മാരും നല്ല പിതാക്കന്മാരും ആകുക, കാവല്‍ഭടന്മാരാകുക എന്ന് ഓര്‍മ്മിപ്പിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *