സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

 സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ  പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ്  കളത്തിപ്പറമ്പിൽ

സഭാ സാമൂഹിക നവീകരണ

പ്രവർത്തനങ്ങളിൽ സിനഡിലൂടെ

പങ്കാളികളാകണം:  ആർച്ച് ബിഷപ്പ്

ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

 

കൊച്ചി :  സഭ, സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകാൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്തം, കൂട്ടായ്മ, പ്രേക്ഷിതത്വം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കി സിനഡ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തക്ക പ്രവർത്തനങ്ങൾ ഉണ്ടാകണം. 2023 ലെ മെത്രാൻമാരുടെ സിനഡിന് മുന്നോടിയായുള്ള അതിരൂപത ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് യോഗം സംഘടിപ്പിച്ചത്.

ജെ ബി കോശി കമ്മീഷനു മുന്നിൽ സമർപ്പിക്കാനായി അതിരൂപത തലത്തിൽ നടത്തിയ സർവ്വേ ഫലങ്ങൾ യോഗം വിശകലനം ചെയ്തു. വിദ്യാഭ്യാസം, ഉദ്യോഗലബ്ധി, ആരോഗ്യം, പാർപ്പിടം മുതലായ വിഷയങ്ങളിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നതിനുളള പരിപാടികളുമായി മുന്നോട്ടു പോകും.

അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ തോമസ്, ഫാ. എബിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. ജോബ് വാഴകൂട്ടത്തിൽ, ഫാ. ആൻറണി അറക്കൽ, ഫാ. പോൾസൺ സിമേന്തി, ഫാ. മാർട്ടിൻ അഴിക്കകത്ത്, മേരിക്കുട്ടി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *