യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
യുക്രെയ്നിലെ ദുരിതബാധിതർക്ക്
കെഎൽസിഎ
ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കൊച്ചി : യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഇന്ത്യൻ
കുടുംബങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത യുദ്ധവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു.കെആർഎൽസിസി മുൻ വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ഗാന്ധിസ്ക്വയറിന് മുന്നിൽ നടന്ന സംഗമത്തിന് അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ.പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കൂഞ്ഞ, ബാബു ആൻ്റണി, എം.എൻ.ജോസഫ്,
മേരി ജോർജ്, സെക്രട്ടറിമാരായ വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്,
സിബി ജോയ്, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റ് ഷൈൻ ആൻ്റണി എന്നിവർ പ്രസംഗിച്ചു.
________
സിബി ജോയ്
സെക്രട്ടറി