കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു.
കേന്ദ്ര മന്ത്രി ജോൺ ബാർല
വരാപ്പുഴ അതിരൂപത
ആർച്ച്ബിഷപ്പ് ഡോ. ജോസഫ്
കളത്തിപ്പറമ്പിലിനെ
സന്ദർശിച്ചു.
കൊച്ചി : കേന്ദ്ര മന്ത്രി ജോൺ ബാർല ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ഈ സൗഹൃദ സന്ദർശനത്തിൽ, ക്രൈസ്തവസഭ ഭാരതത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ രാഷ്ട്ര നിർമ്മാണത്തിന് ഏറെ സഹായകമാണെന്ന് മന്ത്രി പറഞ്ഞു.
ഭാരതത്തിൽ ക്രൈസ്തവ ന്യൂനപക്ഷവും മറ്റു പിന്നോക്ക സമുദായങ്ങളും നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ആർച്ചുബിഷപ് ആവശ്യപ്പെട്ടു.