ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ

 ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ

ധ്യാനത്തിനായൊരുങ്ങി തോട്ടുവ

നവജീവൻ

ആനിമേഷൻ സെന്റർ

 

കൊച്ചി : പെരുമ്പാവൂരിനടുത്ത് പ്രകൃതി രമണീയമായ തോട്ടുവാ തീരത്ത് നവീകരിച്ച “നവജീവൻ ആനിമേഷൻ സെന്ററിൻ്റെ” ആശിർവാദകർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ കുടുംബങ്ങൾ,യുവജനങ്ങൾ, മതബോധന അധ്യാപകർ ഭക്തസംഘടനകൾ എന്നിവർക്കായി താമസിച്ചുള്ള ധ്യാനവും (20 പേർക്ക്) എല്ലാ രണ്ടാം ശനിയാഴ്ചകളിൽ ഏകദിന ധ്യാനവും( 30 പേർക്ക്) മറ്റു ആത്മീയ ഒത്തുചേരലുകളും ഈ വരുന്ന മെയ് മാസം 15 തീയതി മുതൽ ആരംഭിക്കുo.നവജീവൻ ആനിമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ബഹു.വിബിൻ ചൂതംപറമ്പിലച്ചനും ടീമുമായിരിക്കും ധ്യാനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആശിർവാദ കർമ്മത്തിൽ അതിരൂപതാ പ്രൊക്കുറേറ്റർ ഫാ.സോജൻ മാളിയേക്കലും വൈദികരും സമർപ്പിതരും ആത്മീയ സംഘടനകളുടെ നേതൃനിരയിലുള്ളവരും സമീപവാസികളും പങ്കെടുത്തു

admin

Leave a Reply

Your email address will not be published. Required fields are marked *