ഇന്റർ ചർച്ച് വടംവലി മത്സരം സംഘടിപ്പിച്ച് KCYM കാക്കനാട്
ഇന്റർ ചർച്ച് വടംവലി മത്സരം
സംഘടിപ്പിച്ച് KCYM കാക്കനാട്
കൊച്ചി : സെന്റ്. മൈക്കിൾസ് പള്ളി KCYM യൂണിറ്റിന്റെ നേതൃത്വത്തിൽ 11/09/2022 , ഞായറാഴ്ച്ച, ഇന്റർ ചർച്ച് വടം വലി മത്സരം സംഘടിപ്പിച്ചു.
ബഹു. വികാരി ടൈറ്റസ് ആന്റണി കുരിശു വീട്ടിൽ വടം വലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹ വികാരി ഗാരിസൺ പൈവ, KCYM അതിരൂപതാ വൈസ് പ്രസിഡന്റ് സൊണാൽ സ്റ്റീവൻസൺ, KCYM അതിരൂപതാ ആർട്ട്സ് ഫോറം കൺവീനർ അരുൺ വിജയ്, മേഖല പ്രസിഡന്റ് റോസ് മേരി, KCYM സെന്റ്. മൈക്കിൽസ് യൂണിറ്റ് പ്രസിഡന്റ് നിമൽ തദേവൂസ് സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ല്യു , ട്രഷറർ ക്രിസ്റ്റി എന്നിവർ സന്നിഹിതരായിരുന്നു. കരുത്തുറ്റ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ലിറ്റിൽ ഫ്ലവർ പള്ളി പൊറ്റക്കുഴി KCYM യൂണിറ്റ്, ഒന്നാം സമ്മാനം എവർ റോളിംഗ് ട്രോഫിയും മുട്ടനാടും സ്വന്തമാക്കി. കൂടാതെ സെന്റ്. ഫ്രാൻസീസ് സേവ്യർ പള്ളി, കതൃക്കടവ് ടീം , രണ്ടാം സ്ഥാനം എവർ റോളിംഗ് ട്രോഫിയും പത്തു താറാവും കരസ്ഥമാക്കി. മത്സരാടിസ്ഥാനത്തിൽ മികച്ച ഏഴ് മത്സരാർത്ഥികളെയും ഒരു കോച്ചിനെയും മെമന്റോ നൽകി അനുമോദിച്ചു.