മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന കലാപരിപാടി അല്ല:ഫ്രാൻസിസ് പാപ്പ.
മൊബൈലിൽ ഫോട്ടോ എടുക്കാൻ
കുർബാന കലാപരിപാടി അല്ല:
ഫ്രാൻസിസ് പാപ്പ.
വത്തിക്കാൻ സിറ്റി: കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളൂമായുള്ളള കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ വേദന പങ്കുവെച്ചത്. കുർബാന പ്രാർഥനയ്ക്കായുള്ളതാണ് അതൊരു കലാപരിപാടി അല്ല, ഞാനിവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണുന്നു. വിശ്വാസികൾ മാത്രമല്ല പുരോഹിതനും ബിഷപ്പുമാരും ആ കൂട്ടത്തിൽ ഉണ്ട് സങ്കടത്തോടെ പാപ്പ പറഞ്ഞു. തിരുകർമ്മങ്ങൾക്കിടെ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തു എന്ന് കാർമികൻ പറയുന്ന സന്ദർഭം ഉണ്ട്, അല്ലാതെ മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാൻ അല്ല വൈദികൻ പറയുന്നതെന്ന് പാപ്പ കൂട്ടിച്ചേർത്തു