അനുദിന സുവിശേഷവായനയ്ക്കായി ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

അനുദിന
സുവിശേഷവായന
യ്ക്കായി
ആഹ്വാനം ചെയ്‌ത്
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി : അപ്പസ്തോലനായ വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനത്തിൽ ( 21.09.22) ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശത്തിൽനിന്ന്.
സഭ ഇന്നത്തെ ദിനത്തിൽ ആഘോഷിക്കുന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ, എല്ലാവരോടും എല്ലാ ദിവസവും സുവിശേഷവായനയ്ക്ക് ആഹ്വാനം ചെയ്യാനുള്ള അവസരമായാണ് തനിക്ക് നല്‌കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നിങ്ങളുടെ യാത്രയ്ക്കുവേണ്ട വെളിച്ചവും സഹായവും ജീവിതത്തിനുവേണ്ട മാർഗ്ഗനിർദ്ദേശവും ക്രിസ്തുവിന്റെ വചനങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാകുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.