വരാപ്പുഴ അതിരൂപത സി. എൽ.സി. ഫോർമേഷിയോ ആരംഭിച്ചു
വരാപ്പുഴ അതിരൂപത സി.
എൽ.സി. ഫോർമേഷിയോ
ആരംഭിച്ചു
കൊച്ചി : വരാപ്പുഴ അതിരൂപതാ സി. എൽ.സിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിലെ യുവജനങ്ങൾക്കായി ആരംഭിക്കുന്ന ഫോർമേഷൻ ക്ലാസ്സ് “സി. എൽ. സി. ഫോർമേഷിയോ 2022″ന് കൂനമ്മാവ് വിശുദ്ധ ചാവറയച്ചന്റെ തിരുസന്നിധിയിൽ നിന്ന് തുടക്കം കുറിച്ചു . ഭാവിയിലെ സംഘടനാ ഭാരവാഹികളെയും നേതാക്കളെയും വാർത്തെടുക്കാനും, സഭാകമ്പം ഇല്ലാത്ത ഒരു പുതുതലമുറയെ നിർമിക്കാനും വേണ്ടി ആരംഭിച്ച സി. ൽ. സി ഫോർമേഷയിയോ കേരള സി.എൽ.സി മുൻ പ്രസിഡന്റ് നിലവിൽ കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ശ്രീ. യേശുദാസ് പറപ്പിള്ളി ആദ്യത്തെ ക്ലാസ് എടുത്തുകൊണ്ടു ഉദ്ഘാടനം ചെയ്തു. സി. എൽ. സിയുടെ മുൻ അതിരൂപതാ പ്രസിഡന്റും നിലവിൽ കോട്ടുവള്ളി ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ഷാരോൺ പനക്കൽ, മുൻ സി.എൽ.സി ഭാരവാഹിയും നിലവിലെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയ ശ്രീമതി. രമ്യ ടീച്ചർ, വരാപ്പുഴ അതിരൂപതാ സി. എൽ. സി പ്രസിഡന്റ് ശ്രീ. തോബിയാസ് കോർണേലി തുടങ്ങിയവർ ചേർന്ന് നേതൃത്വ പരിശീലന ക്ലാസിന്റെ തുടക്കം കുറിച്ചു . കൂനമ്മാവ് സെൻറ്. ഫിലോമിന സി. എൽ.സി യുടെ പുതിയ അംഗങ്ങൾക്ക് ഇടവക സഹവികാരി ഫാ. റിനോയ് യുടെ കാർമികത്ത്വത്തിൽ നൽകിയ പ്രാഥമിക അംഗത്വ വിതരണം നടത്തി. സെന്റ്. ഫിലോമിനാ സി. എൽ. സി ക്ക് എല്ലാവിധ പിന്തുണയും നൽകും എന്ന് ഇടവക സഹവികാരി ഫാ. റിനോയ് അറിയിച്ചു. സി എൽ സി ഭാരവാഹികൾ ആയ അലൻ ജോർജ് ,ഡോണ ഏർണസ്റ്റ്ൻ, ആൻ നിഖിൻസ്, ഡെന്നിസ്, അലൻ ടൈറ്റസ്, അഖിൽ റാഫേൽ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.