പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക്   സമരം സംഘടിപ്പിച്ചു

 പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക്   സമരം സംഘടിപ്പിച്ചു

പാചകവാതക വിലവർദ്ധനവ്:

കെഎൽസിഎ വരാപ്പുഴ

അതിരൂപത വിറക്   സമരം

സംഘടിപ്പിച്ചു.

കൊച്ചി : അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വർദ്ധനവ് പിൻവലിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പ്രകടനവും
സംഘടിപ്പിച്ചു.

അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് സാധാരണ ജനങ്ങളുടെ നേരെയുള്ള വെല്ലുവിളിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെഎൽസിഎ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ പറഞ്ഞു.

കൊച്ചി കോർപറേഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,
കോർപറേഷൻ കൗൺസിലർ ജോർജ് നാനാട്ട്, അതിരൂപത ജനറൽ സെക്രട്ടറി
റോയ് പാളയത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡന്റമാരായ ബാബു ആന്റണി, റോയ് ഡി ക്കൂഞ്ഞ, മേരി ജോർജ് , സെക്രട്ടറിമാരായ സിബി ജോയ്, ബേസിൽ മുക്കത്ത് , സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗം മോളി ചാർളി എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കെഎൽസിഎ ഭാരവാഹികൾ പങ്കെടുത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *