സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

 സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

സെമിത്തേരിയുടെ ഒരു ഭാഗം

റോഡ്  വികസനത്തിനായി

വിട്ടുകൊടുത്ത് മാതൃകയായി

കോതാട് തിരുഹൃദയ ഇടവക.

 

കൊച്ചി : കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരു ഭാഗം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർവിക സ്മരണാദിനം നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും സെമിത്തേരിയിലേക്ക് പ്രദക്ഷിണവും നടത്തി.

1918 മുതൽ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ ഭാഗമാണ് വികസനത്തിനു വേണ്ടി വിട്ടുകൊടുത്തത്. 42 കുടുംബ കല്ലറകളും 73 മറ്റു കല്ലറകളും ഉള്ള സെമിത്തേരിയുടെ വലിയൊരു ഭാഗമാണ് ഇത്തരത്തിൽ വിട്ടുകൊടുക്കുന്നത്. അവശേഷിപ്പുകൾ പുതിയ കല്ലറകളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യകാലത്ത് പിഴലയിൽ നിന്നുള്ളവരും കോതാട് സെമിത്തേരിയിലാണ് സംസ്കരിക്കപ്പെട്ടിരുന്നത്. മാറ്റി സ്ഥാപിക്കുമ്പോൾ ആകെ 186 കല്ലറകളാണ് ഒരുക്കുന്നത് എന്ന് ഇടവക വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ. എഡിസൺ വില്ലനശ്ശേരി എന്നിവർ അറിയിച്ചു.

 

02.05.2023

admin

Leave a Reply

Your email address will not be published. Required fields are marked *