മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു
മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ
ദിനം ആചരിച്ചു
കൊച്ചി : ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപത്തിന്റെ കനലുകൾ കെടാത്ത മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു. ജൂലൈ 2 ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം പള്ളിമുറ്റത്ത് ഒരുമിച്ച് കൂടിയ കുട്ടികളെയും ഇടവകാംഗങ്ങളെയും വരാപ്പുഴ അതിരൂപതാ മതബോധന വിഭാഗം പ്രൊമോട്ടറും KLCA അതിരൂപതാ ഭാരവാഹിയുമായ ശ്രീ. സിബി ജോയ് അഭിസംബോധന ചെയ്ത് സംസാരിച്ചു. കലാപത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകളുമായാണ് കുട്ടികൾ ഈ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തത്. മണിപ്പൂരിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം അധികാരി വർഗ്ഗത്തിന്റെ നിസ്സംഗതയ്ക്ക് എതിരെ പ്രതിഷേധം അറിയിക്കാനും കുട്ടികൾ മറന്നില്ല. പ്രാർത്ഥനാ ദിനത്തിലെ പരിപാടികൾക്ക് ചിറയം പള്ളി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജോബിൻ പാനികുളം, മതബോധനവിഭാഗം പ്രധാന അദ്ധ്യാപിക ശ്രീമതി സിജി ബിജു, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.