സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക് സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു.
സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക് സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു.
കൊച്ചി : നീണ്ട 12 വർഷം മനുഷ്യ കടത്തിനെതിരെ പോരാടി നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും രക്ഷിച്ച് സംരക്ഷണം നൽകിയതിന്റെ അംഗീകാരമായി UISG (Union of International Superiors General) സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർ നാഷണൽ അവാർഡ് സിസ്റ്റർ സെലി തൈപ്പറമ്പിൽ SMI ക്ക് നൽകി ആദരിക്കുന്നു. അവാർഡ് ലണ്ടനിൽ വച്ച് നാളെ ഒക്ടോബർ 31-ആം തീയതി സിസ്റ്റർ സെലി സ്വീകരിക്കും. കർത്തേടം സെന്റ് ജോർജ്ജ് ഇടവകാംഗം, തൈപ്പറമ്പിൽ തോമസിന്റെയും പരേതയായ ചിന്നമ്മയുടെ മകളാണ് സിസ്റ്റർ സെലി തൈപ്പറമ്പിൽ SMI (Sisters of Mary Immaculate).