മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
കൊച്ചി : സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു. ഷംഷബാദ് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മാർ റാഫേല്‍ തട്ടില്‍ പിതാവിന്റെ പുതിയ സ്ഥാനലബ്ധി സീറോ മലബാര്‍ സഭയ്ക്കു പ്രത്യേകമായും കത്തോലിക്കസഭയ്ക്കു പൊതുവിലും പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ തല്പ്പരനും പണ്ഡിതനുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയെ മുന്നോട്ടു നയിക്കാന്‍ തികച്ചും അനുയോജ്യനാണ് എന്നും ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.