രാഷ്ട്രീയപാർട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്കയുളവാക്കുന്നത്
രാഷ്ട്രീയപാർട്ടികളുടെ നയങ്ങളും സമീപനങ്ങളും
ആശങ്കയുളവാക്കുന്നത്
കൊച്ചി: ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി എറണാകുളത്ത് ആശീർഭവനിൽ സംഘടിപ്പിച്ച ദിശാബോധന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.
ഡോ. മാർട്ടിൻ പാട്രിക്, മോൺ. ജെയിംസ് കുലാസ്, തോമസ് സ്റ്റീഫൻ എന്നിവർ വിഷയാവതരണം നടത്തി. അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ജെസ്റ്റിൻ കരിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു..