മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു
മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു.
വല്ലാര്‍പാടം : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, അതിരൂപത ബി.സി.സി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി,വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്, പന്തല്‍ കമ്മറ്റി കണ്‍വീനര്‍ സി.ജെ. പോള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 30 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളില്‍ നിന്നും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള
വിശ്വാസസമൂഹം മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തും.