കെആര്‍എല്‍സിസി (കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) ജനറല്‍ അസംബ്ലി സമാപിച്ചു.
കെആര്‍എല്‍സിസി (കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്
കൗണ്‍സില്‍) ജനറല്‍ അസംബ്ലി സമാപിച്ചു.
കൊച്ചി : മൂന്ന് ദിവസങ്ങളായി എറണാകുളം ആശീര്‍ഭവനില്‍ നടന്നു വന്ന കെആര്‍എല്‍സിസി 43-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. രാവിലെ നടന്ന സമ്മേളനത്തില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ കെആര്‍എല്‍സിസി മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് മോഡറേറ്ററായിരുന്നു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി പ്രബലദാസ് മുന്‍ അസംബ്ലി റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറി ജെ. തോമസും അവതരിപ്പിച്ചു. സമാപനസമ്മേളനത്തില്‍ പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റുമാരായ ജോസഫ് ജൂഡ്, സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, അസോ.ജനറല്‍ സെക്രട്ടറി ഫാ.ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടെയ്‌ലറിംഗ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എലിസബത്ത് അസ്സീസി എന്നിവരെ ആദരിച്ചു. മതബോധന രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മതബോധനവും മാധ്യമങ്ങളും സമുദായ ശാക്തീകരണത്തിന് എന്നതായിരുന്നു ജനറല്‍ അസംബ്ലിയുടെ വിഷയം.