വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം
പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.
വത്തിക്കാൻ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ഇന്ത്യന്‍ ജനതയോട് പ്രത്യേകിച്ച് കേരളത്തിലെ ജനതയോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും, വിനാശകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനയില്‍ എല്ലാവരോടും പങ്കു ചേരാനും പാപ്പാ പറഞ്ഞു ആഗസ്റ്റ് മാസം നാലാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയപൊതു സന്ദർശനത്തിന്റെ സമാപനത്തിലാണ് കേരളത്തില്‍ നടന്ന ദുരന്തത്തെക്കുറിച്ച് പാപ്പാ പങ്കുവെച്ചത്