സഭാവാര്‍ത്തകള്‍ – * 17.11 .24*

 സഭാവാര്‍ത്തകള്‍ – * 17.11 .24*

സഭാവാര്‍ത്തകള്‍ – * 17.11.24*

 

വത്തിക്കാൻ വാർത്തകൾ

 

ത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്ക ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍!

 

വത്തിക്കാൻ സിറ്റി :  വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.

ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേര്‍ന്ന് ലോകത്തിലെ അതുല്യ ദൈവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദര്‍ശിക്കാന്‍ ഈ പദ്ധതി വഴി തീര്‍ത്ഥാടകര്‍ക്കും, പഠിതാക്കള്‍ക്കും ,സന്ദര്‍ശകര്‍ക്കും സാധിക്കും.
മൈക്രൊസോഫ്റ്റിന്റെ സഹായത്തോടെയാണ് ബസിലിക്കയുടെ സംരക്ഷണപരിപാലനത്തിനായുള്ള ഫാബ്രിക്ക ദി സാന്‍ പിയെത്രൊ, അതിസങ്കീര്‍ണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്

മൂന്നാഴ്ച ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസര്‍ സാങ്കേതകിവിദ്യയും ചേര്‍ന്ന് ദേവാലയത്തിന്റെ ഉള്‍വശത്തിന്റെ 4 ലക്ഷം ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ത്രിമാനദൃശ്യങ്ങള്‍ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. അങ്ങനെ ബസിലിക്കയുടെ ഒരു ഡിജിറ്റല്‍ പതിപ്പ് തയ്യാറാകും.
.ഡിസംബര്‍ 1 മുതല്‍ ഇന്റെര്‍നെറ്റിലൂടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദര്‍ശനം സാധ്യമാകും..

 

അതിരൂപത വാർത്തകൾ

 

മുനമ്പം – വഖഫ് പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിക്ക്കത്ത്നല്‍കി

 

കൊച്ചി :  മുനമ്പം കടപ്പുറം നിവാസികളുടെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ ഇവര്‍ക്ക് പുനസ്ഥാപിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം, ഈ ആവശ്യങ്ങള്‍ ഉന്നയിച്ച ആര്‍ച്ച്ബിഷപ്പിന്റെ കത്ത്   അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കൈമാറി.

 

ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ബൈബിള്‍ ക്വിസ് നവംബര്‍ 17-ാം തീയതി ഞായറാഴ്ച ഇടവകകളില്‍ വച്ച് ഉച്ചയ്ക്ക് 2- 4 pm വരെ നടത്തപ്പെടുന്നു.

കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ബൈബിള്‍ ക്വിസ് മൂന്നാം സീസണ്‍ നവംബര്‍ 17-ാം തീയതി ഞായറാഴ്ച ഇടവകകളില്‍ വച്ച് ഉച്ചയ്ക്ക് 2- 4 pm വരെ നടത്തപ്പെടുന്നു.
പഠന ഭാഗം – വി. മര്‍ക്കോസ്, ലൂക്കാ സുവിശേഷങ്ങള്‍ .

 

admin

Leave a Reply

Your email address will not be published. Required fields are marked *