സെന്റ്. ആൽബർട്ട്സ് കോളേജിന് ഹരിത കലാലയ അവാർഡ്
സെന്റ്. ആൽബർട്ട്സ് കോളേജിന് ഹരിത കലാലയ അവാർഡ്
എറണാകുളം : കേരള ഗവൺമെന്റ് ഉപഭോക്തൃ കാര്യവകുപ്പിന്റെ സഹായത്തോടെ എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ കൺസ്യൂമർ ക്ലബ്ബ് ആരംഭിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി. ആർ. അനിൽ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സെന്റ്. ആൽബർട്ട്സ് കോളേജ് ചെയർമാനും മാനേജരുമായ റവ. ഡോ. ആന്റണി തോപ്പിൽ അധ്യക്ഷനായിരുന്ന യോഗത്തിൽ, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ശ്രീ. ഡി. ബി.ബിനു മുഖ്യപ്രഭാഷണം നടത്തി. തദവസരത്തിൽ ഹരിത കേരള മിഷൻ ഏർപ്പെടുത്തിയ ഹരിത കലാലയ സർട്ടിഫിക്കറ്റ് സെന്റ് ആൽബർട്ട്സ് കോളേജിനു വേണ്ടി റവ. ഡോ. ആന്റണി തോപ്പിൽ മന്ത്രി അഡ്വക്കേറ്റ് ജി. ആർ. അനിലിൽ നിന്ന് ഏറ്റുവാങ്ങി. പ്രസ്തുത യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസഫ് റിബലോ, കൺസ്യൂമർ ക്ലബ്ബ് സംഘാടകരായ പരിവർത്തൻ (NGO) സ്റ്റേറ്റ് കോർഡിനേറ്റർ ഐപ്പ് ജോസഫ്, കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികൾ, ക്ലബ്ബ് കോർഡിനേറ്റർ ഡോ. റോസിലിൻ ഗോൺസാഗ, നാഷണൽ സർവീസ് സ്കീം പ്രതിനിധി ഡോ. ഫ്രാൻസിസ് എം. സി. , ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീമതി. എസ് രജനി എന്നിവർ പ്രസംഗിച്ചു.