സഭാവാര്‍ത്തകള്‍ 22.12.24
സഭാവാര്‍ത്തകള്‍ 22.12.24
വത്തിക്കാൻ വാർത്തകൾ
പതിനാറു നിഷ്പാദുക കര്‍മ്മലീത്താസന്ന്യാസിനികള്‍ വിശുദ്ധ പദവിയില്‍!
വത്തിക്കാന്‍ സിറ്റി : 1794 ജൂലൈ 17-ന് ഫ്രാന്‍സില്‍,പാരീസില്‍, വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വിശുദ്ധ അഗസ്റ്റിന്റെ തെരെസും 15 കൂട്ടുകാരികളുമടങ്ങുന്ന നിഷ്പാദുക കര്‍മ്മലീത്താസന്ന്യാസിനികളായിരുന്ന രക്തസാക്ഷികളെ സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ പാപ്പാ ചേര്‍ത്തു. ഇത് വിശുദ്ധപദപ്രഖ്യാപന പ്രക്രിയകകള്‍ കൂടാതെയുള്ള തത്തുല്യവിശുദ്ധപദ പ്രഖ്യാപനമാണ്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഈ സംഘത്തിന്റെ അദ്ധ്യക്ഷന്‍, അഥവാ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയ്ക്ക് പതിനെട്ടാം തീയതി ബുധനാഴ്ച (18/12/24) അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ, ഈ നിണസാക്ഷികളുടെ അള്‍ത്താരവണക്കം സാര്‍വ്വത്രികസഭയിലേക്ക് വ്യാപിക്കുന്നതിന്, അംഗീകാരം നല്കുകയും അവരെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തത്.
വരാപ്പുഴ അതിരൂപതയുടെ നേത്യത്വത്തില്‍ക്രിസ്തുമസ് ആഘോഷം : ജിങ്കിള്‍ വൈബ്‌സ് എറണാകുളത്തിന്റെ മണ്ണില്‍ ഒരുങ്ങുന്നു
കൊച്ചി : എറണാകുളത്തെ സെന്റ്. ആല്‍ബര്‍ട്ട്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 21 മുതല്‍ ഡിസംബര്‍ 28 വരെയാണ് ജിങ്കില്‍ വൈബ്‌സിനു വേദിയാകുന്നത്. എട്ട് ദിവസങ്ങളിലായി രാവിലെ 11 മുതല്‍ രാത്രി 11 വരെ ജിങ്കിള്‍ വൈബ്‌സില്‍ കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും പാട്ടും നൃത്തവും, വിവിധങ്ങളായ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. കൂടാതെ ലൈവ് ഫുഡ് കോര്‍ട്ട്, ഇന്ററാക്റ്റീവ് റോബോട്ടിക് ഷോ, 50 ലധികം സ്റ്റാളുകള്‍, ദീപാലങ്കാരങ്ങള്‍, ഗ്രാന്‍ഡ് (കിസ്മസ് ട്രീ, വണ്ടര്‍ലാന്‍ഡ്, മെഗാ മ്യൂസിക്കല്‍ ഷോ, കോമഡി മെഗാ ഷോ, ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ്, എന്നിവയും ഉണ്ടായിരിക്കും. 50രൂപയാണ് ടിക്കറ്റ് നിരക്ക്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയോളം വിലവരുന്ന സമ്മാനങ്ങളുമുണ്ട്. മതബോധ കുട്ടികള്‍ക്ക് 30/- രൂപയാണ് ടിക്കറ്റ് വില
വി.ലൂക്കാ സുവിശേഷം എഴുതിയവരുടെ സംഗമം
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മത ബോധന വിദ്യാർത്ഥികളും അധ്യാപകരും വിശുദ്ധ ലൂക്കാ സുവിശേഷമെഴുതി ഡിസംബർ 25ന് ഉണ്ണീശോയ്ക്ക് സമർപ്പിക്കുന്നു.
ജനുവരി 5-ാം തീയതി, മുനമ്പം തീരദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ മേഖല നടത്തുന്ന മനുഷ്യ ചങ്ങലയിൽ വൈപ്പിൻ മേഖലയിലെ മതബോധന വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കേണ്ടതിനാൽ ജനുവരി 5 ന് നടത്താനിരുന്ന സുവിശേഷ രചന സംഗമം 2024 ഡിസംബർ 29 ഞായറാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുന്നു.
ഡിസംബർ 29 ഞായർ, എറണാകുളം സെൻ്റ് ആൽബർട്ട്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ സംഗമം .
ആയതിനാൽ സുവിശേഷം എഴുതുന്നവരുടെ പേര് വിവരങ്ങൾ ഡിസംബർ 23 -ാം തീയതിക്ക് മുമ്പായി മതബോധന ഓഫീസിലെ 8086288848 എന്ന whatsapp No ലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.