കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിനാല്‍പ്പത് കോടി കവിഞ്ഞു.

 കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിനാല്‍പ്പത് കോടി കവിഞ്ഞു.

കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിനാല്‍പ്പത് കോടി കവിഞ്ഞു.

 

വത്തിക്കാന്‍  :  കത്തോലിക്കാസഭാവിശ്വാസികളുടെ സഭാസ്ഥാപനങ്ങളുടെയും കണക്കുകളും നിലവിലെ സ്ഥിതിയും വ്യക്തമാക്കിക്കൊണ്ട്, വത്തിക്കാന്‍ പ്രസിദ്ധീകരണശാല 2025-ലെ പൊന്തിഫിക്കല്‍ വാര്‍ഷികബുക്കും 2023-ലെ സഭാ സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധീകരിച്ചു. പുതുതായി ഒരു അതിരൂപതയും, ഏഴ് രൂപതകളും സ്ഥാപിക്കപ്പെട്ടു. 2022-2023-ലെ കണക്കുകള്‍ പ്രകാരം കാതോലിക്കാവിശ്വാസികളുടെ എണ്ണം 139 കോടിയില്‍നിന്ന് 140 കോടിയിലേക്ക് വര്‍ദ്ധിച്ചു.

കത്തോലിക്കാസഭയിലെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട്, വത്തിക്കാന്‍ പ്രസിദ്ധീകരണശാല (LEV) 2025-ലെ വാര്‍ഷികബുക്കും (Annuario Pontificio 2025) 2023-ലെ സഭാ സ്ഥിതിവിവരക്കണക്കുകളും (Annuarium Statisticum Ecclesiae 2023) പ്രസിദ്ധീകരിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ, സ്ഥിതിവിവരക്കണക്കുകള്‍ക്കായുള്ള ഓഫീസാണ് കഴിഞ്ഞ ദിവസം ഇരു ബുക്കുകളും പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കത്തോലിക്കാസഭയില്‍ പുതുതായി ഒരു അതിരൂപത സ്ഥാപിക്കപ്പെട്ടുവെന്നും, മൂന്ന് രൂപതകള്‍ മെട്രോപൊളീറ്റന്‍ അതിരൂപതകളായും, മറ്റൊരു രൂപത അതിരൂപതയായും ഉയര്‍ത്തപ്പെട്ടുവെന്നും, പുതുതായി ഏഴ് രൂപതകള്‍ സ്ഥാപിക്കപ്പെട്ടുവെന്നും, അപ്പസ്‌തോലികഭരണവ്യവസ്ഥയിലുണ്ടായിരുന്ന ഒരു പ്രദേശം രൂപതയായി ഉയര്‍ത്തപ്പെട്ടുവെന്നും 2025-ലെ വാര്‍ഷികബുക്കിലൂടെ വത്തിക്കാന്‍ വ്യക്തമാക്കി.

അതേസമയം 2022-2023-ലെ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന സഭാ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കത്തോലിക്കാസഭാവിശ്വാസികളുടെ എണ്ണത്തില്‍ 1.15% വര്‍ദ്ധനവുണ്ടായി. ഇതനുസരിച്ച് ആഗോളകത്തോലിക്കാസഭാവിശ്വാസികളുടെ എണ്ണം 139 കോടിയില്‍നിന്ന് 140 കോടിയിലേക്കുയര്‍ന്നു.

2023-ലെ ശതമാനക്കണക്കുകള്‍ പ്രകാരം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് കത്തോലിക്കരുടെ വളര്‍ച്ച കൂടുതലുണ്ടായത്. ആഗോളകത്തോലിക്കരിലെ 20 ശതമാനവും വസിക്കുന്ന ആഫ്രിക്കയില്‍ 3.31% വര്‍ദ്ധനവോടെ കത്തോലിക്കരുടെ എണ്ണം 27 കോടിയില്‍നിന്ന് (27.2) 28 കോടിയിലേക്ക് (28.1) വളര്‍ന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലാണ് ഏറ്റവും കൂടുതല്‍ കാത്തോലിക്കാരുള്ളത്. ഏതാണ്ട് അഞ്ചരക്കോടി കത്തോലിക്കാരാണ് ഇവിടെയുള്ളത്. മൂന്നരക്കോടി കത്തോലിക്കാരുമായി നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.

47.8% കത്തോലിക്കരും വസിക്കുന്ന അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരു ശതമാനത്തില്‍ താഴെ വര്‍ദ്ധനവാണ് (0.9%) ഇതേ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. ബ്രസീലില്‍ മാത്രം 18 കോടി (18,2) കത്തോലിക്കാരാണുള്ളത്. അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള 47.8% കത്തോലിക്കാരില്‍ 27.4 % പേരും തെക്കേ അമേരിക്കയിലും, 13% മദ്ധ്യഅമേരിക്കയിലും 6.6% വടക്കേ അമേരിക്കയിലുമാണുള്ളത്.

ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കത്തോലിക്കാസഭയില്‍ 2023-ല്‍ 0.6% വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ആഗോളകത്തോലിക്കാസഭയിലെ 11% കാതോലിക്കാരാണ് ഏഷ്യയിലുള്ളത്. 9 കോടിയിലധികം (9.3) കത്തോലിക്കാരുള്ള ഫിലിപ്പീന്‍സും രണ്ടുകോടിയിലധികം (2.3) കാത്തോലിക്കാരുള്ള ഇന്ത്യയുമാണ് ഏഷ്യയില്‍ കൂടുതല്‍ കാത്തോലിക്കാരുള്ള രാജ്യങ്ങള്‍.

20.4% കത്തോലിക്കരും വസിക്കുന്ന യൂറോപ്പില്‍ 2022-2023 കാലയളവില്‍ വെറും 0.2% വളര്‍ച്ചയാണ് വിശ്വാസികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ കത്തോലിക്കാരുള്ളത്.

ഓഷ്യാനയിലാകട്ടെ 2023-ല്‍ ഒരുകോടി (1.1) കത്തോലിക്കാരാണുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തില്‍ 1,9% വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

2023-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് 5.430 മെത്രാന്മാരും, 4.06.996 വൈദികരുമുണ്ടായിരുന്നു. 2023-ല്‍ കത്തോലിക്കാ സന്ന്യാസിനികളുടെ എണ്ണം 5.89.423 ആയിരുന്നു.

2022-നെ അപേക്ഷിച്ച് 2023-ല്‍ വൈദികരുടെ എണ്ണത്തില്‍ 0.2%-വും, സന്ന്യാസിനികളുടെ എണ്ണത്തില്‍ 1.6%-വും കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *