യുവജന സംഗമം ‘ഇലുമിനിറ്റ്’ – 2025

യുവജന സംഗമം ‘ഇലുമിനിറ്റ്’ – 2025
കൊച്ചി : വരാപ്പുഴ അതിരൂപത യുവജന സംഗമം ‘ഇലുമിനിറ്റ്’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വര്‍ഗീസ് മുഖ്യാതിഥി ആയിരിന്നു. ടി ജെ വിനോദ് എംഎല്‍എ, കെആര്‍എല്‍സിബി സി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ, വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, സിഎല്‍സി വരാപ്പുഴ അതിരൂപത പ്രസിഡന്റ് അലന്‍ ടൈറ്റസ്, ജീസസ് യൂത്ത് വരാപ്പുഴ അതിരൂപത കോഡിനേറ്റര്‍ റോജന്‍, വരാപ്പുഴ അതിരൂപത, മിനിസ്ട്രി കോഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, യൂത്ത് കമ്മീഷന്‍ ഫൊറോന ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ അഷര്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫ്രാന്‍സിസ് ഷെന്‍സണ്‍, സിബിന്‍ യേശുദാസ്, വിനോജ്, അലീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ‘ആട്ടം’ സിനിമാറ്റിക് ഡാന്‍സ് മത്സരത്തിന്റെ സമ്മാനദാനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. 1500-ല്‍ അധികം യുവജനങ്ങള്‍ പങ്കെടുത്തു.