കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു
2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് ഇറക്കുന്ന കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ. ആന്റണി ജൂഡി നൽകി പ്രകാശനം നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ദീപു ജോസഫ് , ട്രഷറർ സിബു ആന്റിൻ ആന്റണി ,സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ് മറ്റു രൂപത ഭാരവാഹികളായ മിമിൽ വർഗീസ്, ആഷ്‌ലിൻ പോൾ, എഡിസൺ ജോൺസൺ, മേരി ജിനു, റിജോയ്സ് തോമസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു.