“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ

 

“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ

 

കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഒന്നാം ഫെറോന കത്തീഡ്രൽ മേഖല “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ 04.12.22 ന് എളംകുളം ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി.
വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ.മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ‘ഓ മിര നോക്സ് ‘ ക്രിസ്തുമസ് അഗാപ്പെ ഉദ്ഘാടനം ചെയ്തു.
ഒന്നാം ഫെറോന മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈക്കൂട്ടത്തിൽ അധ്യക്ഷ പ്രസംഗം നടത്തി.
അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ. ജോബി ആലപ്പാട്ടും, റവ. ഫാ. ആന്റണി മിറാഷും, റവ. സിസ്റ്റർ നിരഞ്ജനയും, കമ്മീഷൻ സെക്രട്ടറി ജോസ് എൻ.വി.യും, ജിബി ജോബും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തേവര സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ജോജി കുത്തു കാട്ടും,മതബോധന പ്രൊമോട്ടർമാരായ ജോസഫ് മാതിരപ്പിള്ളി, സേവ്യർ പുള്ളോശ്ശേരി, റീത്ത ജാക്സൺ എന്നിവരും സാന്നി ധ്യത്താൽ അഗാപ്പെ ധന്യമാക്കി.
മതാധ്യാപകരുടെ ഈ സ്നേഹ സംഗമത്തിൽ 50 വർഷം പൂർത്തിയാക്കിയ പൊന്നാരിമംഗലം യൂണിറ്റിലെ എൽസി കെ. എ. ടീച്ചറിനെയും, വെണ്ടുരുത്തി യൂണിറ്റിലെ
വിക്ടോറിയ ടീച്ചറിനെയും ആദരിച്ചു. ലോഗോസ് ക്വിസ് 2022 മത്സരത്തിൽ അതിരൂപത തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒന്നാം മേഖലയിലെ ശ്രീമതി ലിസ്സി റോയ്, ശ്രീമതി
എൽസമ്മ ടോമി എന്നിവരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ക്രിസ് ബെൽസ് കരോൾ
മേഖല തലം വിജയികളായ തേവര, വല്ലാർപാടം,ബോൾഘാട്ടി യൂണിറ്റുകൾക്ക് സമ്മാനങ്ങൾ നൽകി. കരോൾ മത്സരത്തിൽ പങ്കെടുത്ത മറ്റു യൂണിറ്റുകൾക്ക് പ്രോത്സാഹന
സമ്മാനവും വിതരണം ചെയ്തു. കരോൾ മത്സരത്തിനും, ക്രിസ്മസ് അഗാപ്പേക്കും പേരുകൾ
നിർദേശിച്ച പെരുമാനൂർ യൂണിറ്റിലെ ലിസ്സി അജി ടീച്ചറിനും, പ്രൊമോട്ടർ
റവ.സിസ്റ്റർ അതുല്യക്കും സമ്മാനം നൽകി. ഒന്നാം ഫെറോനയിലെ എല്ലാ യൂണിറ്റുകളുടെയും നിറ സാന്നിധ്യവും, കലാവിരുന്നും ഉണ്ടാ യിരുന്നു. അഗാപ്പെ ആഘോഷങ്ങൾക്ക് അവതാരക ആയത് തേവര യൂണിറ്റിലെ ബിനിത രാജീവ്‌ ടീച്ചറാണ്.
O MIRA NOX അഗാപ്പെ ക്രിസ്തുമസ് സ്നേഹ സംഗമത്തിന് മേഖല ഡയറക്ടർ റവ. ഫാ. വില്യ ചാൾസും, പ്രൊമോട്ടർ ലീഡർ ജോസഫ് ക്ലമെന്റും, പ്രൊമോ ട്ടർമാരായ സിസ്റ്റർ ആശ്രിത, സിസ്റ്റർ അതുല്യ, മേരി ഹസീന, രാജേഷ്, മേഖല എക്സിക്യൂട്ടീവ് അംഗ ങ്ങളായ ഡിലീഷ്യ ജോൺ, ലിസ തോമസ്, ലിജേഷ്, എളംകുളം മതബോധന യൂണിറ്റ് മതാധ്യാപകർ, പി. ടി.എ അംഗങ്ങൾ എന്നി വർ സംയുക്തമായി നേതൃത്വം നൽകി.


Related Articles

ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും

കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്.  എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത്

“ഹൃദയപൂർവ്വം ഒരു ഹലോ”

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ

ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി

ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി   കൊച്ചി: ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<