അത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന

അത്താണിയിൽ മുഴങ്ങിയ

അരമായ പ്രാർഥന

 

കാക്കനാട്  :  കർത്താവ് സംസാരിച്ച അരമായ ഭാഷയിൽ അത്താണിയിലെ വിശ്വാസിസമൂഹം ഒന്നടങ്കം ഒരുമനമായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ചൊല്ലിയപ്പോൾ അതൊരുആത്മീയആഘോഷത്തിന്റെ വേദിയായി മാറി. ഒക്ടോബർ 23 ഞായറാഴ്ച്ചവൈകീട്ടത്തെ ജപമാലപ്രാർഥനയിലാണ് അരമായ ഭാഷയിൽ പ്രാർഥനഗീതം മുഴങ്ങിയത്. പരിശുദ്ധ ഫ്രാൻസീസ്  പാപ്പ സംസാരിക്കുന്ന ഭാഷയയ ലാറ്റിനിലായിരുന്നു
തലേദിവസം ജപമാല. പത്ത് ദിവസവും പത്ത് ഭാഷയിലാണ് ജപമാലയുടെ അവസാനത്തെ
രഹസ്യം ചൊല്ലുന്നത്.

സാർവ്വത്രിക സഭ ജപമാല മാസമായി ആചരിക്കുന്ന വേളയിൽ സഭയുടെ വിശാല കൂട്ടായ്മയും ഒരുമയും സാധാരണ വിശ്വാസികൾക്ക് പ്രകടമാക്കിക്കൊടുക്കുന്നതിനാണ് ഇങ്ങനെയൊരാശയം വികാരി ഫാ.റോബിൻസൺ പനക്കലിന്റെ നേതൃത്വത്തിൽ ഇടവക നടപ്പിലാക്കുന്നത്.

യുദ്ധഭീതിയാൽ കഴിയുന്ന യുക്രൈനിലെ ജനങ്ങൾക്ക് വേണ്ടി അവരുടെ ഭാഷയിൽ ജപമാല ചൊല്ലുന്നതിനും ഇവർ തയ്യാറെടുക്കുകയാണ്.

ഇൻഫോപാർക്ക് ഉൾപ്പെടെ ഐ.ടി. പാർക്കുകളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനങ്ങളിലുള്ള നിരവധിപേർ ദേവാലയത്തിലെ തിരുകർമങ്ങളിൽ പതിവായി പങ്കെടുക്കാറുണ്ട്.
ജപമാല മാസാചരണത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും ഒരു രഹസ്യമെങ്കിലും അവരോടൊത്ത് ചൊല്ലാൻ സാധിക്കുന്നത് ഇടവകയെ സംബന്ധിച്ച് അഭിമാനകരമായ ഒരു കാര്യമാണെന്ന് കാക്കനാട് അത്താണി സെന്റ് ആന്റണീസ് ഇടവക സമൂഹം സാക്ഷ്യപ്പെടുത്തുന്നു.


Related Articles

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ കൊച്ചി : കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ്

ചരിയം തുരുത്ത് ഒരു    അത്ഭുതമാകുമ്പോൾ..,.

ചരിയം തുരുത്ത് ഒരു    അത്ഭുതമാകുമ്പോൾ..,.   വരാപ്പുഴ : പ്രളയം ദുരന്തം വിതച്ച കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്ത് എന്ന ചെറിയ പ്രദേശം നമ്മുടെ കണ്മുൻപിൽ സമ്മാനിക്കുന്നത് ഒരു

നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 ..

നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 കൊച്ചി : നാലാം ഫൊറോന മതബോധന ദിനാഘോഷം ഹെനോസിസ് -22 തൈക്കൂടം സെൻ്റ് റാഫേൽ ചർച്ച് ഹാളിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<