കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപതയുടെ
നേതൃത്വ പരിശീലന
ക്യാമ്പിന് തുടക്കമായി
കൊച്ചി : കെ.സി.വൈ.എം-ൻ്റെ വരുംകാല നേതാക്കന്മാരെ വാർത്തെടുക്കുന്നതിനായി ZEAL 2022 നേതൃത്വ പരിശീലന ക്യാമ്പ് കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, സെക്രട്ടറി വിനോജ് വർഗീസ്,ആനിമേറ്റർ സി.മെർലീറ്റ CTC, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ഹൈന വി എഡ്വിൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സൊനാൽ സ്റ്റീവിൻസൺ, ഷാബിൻ തദേവൂസ്,ഡിലീ ട്രീസാ,ടിൽവിൻ തോമസ്,അക്ഷയ് അലക്സ്, ജോയ്സൺ പി ജെ, അരുൺ വിജയ് എസ്,ലെറ്റി എസ് വി,ദിൽമ മാത്യു,മേഖല ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ട്രഷറർ എഡിസൺ ജോൺസൺ നന്ദി അർപ്പിച്ച് സംസാരിച്ചു