ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി

 ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി

കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ വിദ്യാർത്ഥി അസ്സോസിയേഷന്റെ നേതൃത്വത്തിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എറണാകുളം മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ബിജുമോൻ എസ് പി ക്ലാസ്സ് എടുത്തു. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിനു വേണ്ടി റോഡ് സുരക്ഷയ്ക്ക് വേണ്ട നിയമങ്ങൾ പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി മാറിയാൽ റോഡ് അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലൂർദ് സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി കളത്തിൽ ബോധവത്കരണ സെമിനാർ ഉദ്ഘടാനം ചെയ്തു. കോളേജ് ഓഫ് നഴ്സിംഗ് സ്പോർട്സ് സെക്രട്ടറി സാന്ദ്ര ഫിലിപ്പ് , ജോയിന്റ് വൈസ് പ്രസിഡന്റ് മരിയ ജോർജ്, രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളായ ലക്ഷ്മി ജയചന്ദ്രൻ, സ്നേഹ രാജൻ എന്നിവർ സംസാരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *