ഗാർഹിക തൊഴിലാളി ദിനചാരണം സംഘടിപ്പിച്ചു.

ഗാർഹിക തൊഴിലാളി

ദിനാചാരണം

സംഘടിപ്പിച്ചു.

 

എറണാകുളം : എറണാകുളം ജില്ലയിലെ ഗാർഹിക തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ലക്ഷ്യമാക്കി വരാപ്പുഴ അതിരുപതാ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള ലേബർ മൂവിമെന്റും കേരള ഗാർഹിക തൊഴിലാളി ഫോറവും സംയുക്തമായി അന്താരാഷ്ട്ര ഗാർഹിക ദിനചാരണം നടത്തി. മുൻ ജില്ലാ കുടുംബകോടതി ജഡ്ജി ശ്രീമതി എൻ. ലീലാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന ഡയറക്ടർ ഫാദർ പ്രസാദ് കണ്ടത്തിപറമ്പിൽ ആദ്യക്ഷനായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട ഗാർഹിക തൊഴിലാളികളെ ആദരിച്ചു. കേരള ഗാർഹിക തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡന്റ്‌ ശ്രീമതി ഷെറിൻ ബാബുവിന് വിശിഷ്ട സേവനങ്ങൾക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. അർബുദ്ധ രോഗം ബാധിച്ച തൊഴിലാളികൾക്ക് ചികിത്സാ സഹായം നൽകി. അർബുദ്ധ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി കേശദാനവും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനോമോദനവും നൽകി. ചടങ്ങിൽ ഫാദർ മാർട്ടിൻ അഴിക്കകത്ത്, ഷെറിൻ ബാബു, ബിജു പുത്തൻപുരയ്ക്കൽ, സജി ഫ്രാൻസിസ്, ഷൈലജ എന്നിവർ പ്രസംഗിച്ചു.


Related Articles

മുഖ്യ മന്ത്രിക്ക് കത്തയച്ചു .മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കണം

മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ

“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്

“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്.   ഇന്ന് (03.2.22) നമ്മുടെ അതിരൂപതാഗമായിരുന്ന ഡോ. അഗസ്റ്റിൻ കോന്നുള്ളിയുടെ ചരമ വാർഷികമാണ്. എറണാകുളം സെന്റ്

സഭാ വാർത്തകൾ -19.02.23

സഭാ വാർത്തകൾ -19.02.23   വത്തിക്കാൻ വാർത്തകൾ   തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്  പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി :    ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<