ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ

കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം

നിര്‍വഹിച്ചു. 

മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും സഭാ സ്ഥാപകയാണ് മദര്‍ കാര്‍ല ബൊര്‍ ഗേരി. തിരുസഭയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള ഡികാസ്റ്ററിയുടെ പ്രീഫക്ട് ആയ കര്‍ദിനാള്‍ മര്‍ച്ചല്ലോ സെമെറാറോയുടെ ‘നുള്ള ഓസ്ത’ എന്ന അംഗീകാര രേഖയിലൂടെ 2022 സെപ്റ്റംബര്‍ 1ന് മദര്‍ കാര്‍ല ബൊര്‍ഗേരി ദൈവ ദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുള്ള നാമകരണ പ്രക്രിയയുടെ ഭാഗമായി മദര്‍ കാര്‍ലെയുടെ ജീവിത സുകൃതങ്ങളെ പറ്റിയുള്ള സാക്ഷ്യങ്ങള്‍ ശേഖരിക്കാനായി റോമില്‍ നിന്നുള്ള അഭ്യര്‍ത്ഥനപ്രകാരം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ വച്ച് ജനുവരി 15ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് സാക്ഷശേഖരണ ട്രൈബ്യൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇറ്റലിയിലെ അലക്‌സാണ്ട്രിയാല്‍ ‘നോവലി ഗുരോ എന്ന സ്ഥലത്ത് കാര്‍ല ഭൂജാതയായി സഹനത്തിന്റെ പുല്‍ത്തൊട്ടിയില്‍ ദാരിദ്ര്യത്തിന്റെ കാലത്തെഴുത്തില്‍ സ്വര്‍ഗ്ഗം മുഴുവന്‍ നിറഞ്ഞ നില്‍ക്കുന്നത് കാര്‍ല അനുഭവിച്ചറിഞ്ഞു. എളിമയാര്‍ന്ന പിറവിയിലൂടെ സ്വയം ശൂന്യനായി വചനമായ യേശു മനുഷ്യാവതാരം ചെയ്തു. മനുഷ്യത്വത്തോടെ ജീവിച്ച് മനുഷ്യരെ സ്‌നേഹിച്ച മനുഷ്യനെ മഹത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ മാതൃകയെ പിന്തുടരുവാന്‍ കാര്‍ലയ്ക്ക് ദിവ്യ പ്രചോദനം ലഭിച്ചു. മംഗള വാര്‍ത്തയെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ട് ദൈവഹിതത്തിന് പൂര്‍ണ്ണ സമര്‍പ്പണം ചെയ്ത പരിശുദ്ധ അമ്മയുടെ പാതയെ കാര്‍ലാ ജീവിതത്തില്‍ സ്വീകരിച്ചു. ദൈവിക പദ്ധതിയാല്‍ 1972- ല്‍ മനുഷ്യാവതാര പ്രേഷിത സന്യാസിനി സഭ ഇറ്റലിയില്‍ രൂപം കൊണ്ടു. സ്‌നേഹവും ത്യാഗവും കൂട്ടിച്ചേര്‍ത്ത് തന്റെ ജീവിതം കാരുണ്യമായി ഒഴുക്കുന്നതിന് മദര്‍ കാര്‍ല അനാഥര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും അഭയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. യേശുവിന്റെ സ്‌നേഹവും രക്ഷാകരമാര്‍ഗ്ഗവും മാനവരിലേക്ക് എത്തിക്കുന്നതിന് ദേവി വൈദികരുടെ സാന്നിധ്യവും സേവനവും ലോകത്തിന് അനിവാര്യമാണെന്ന് സ്വജീവിത പരിവര്‍ത്തനത്തിലൂടെ മദര്‍ അനുഭവിച്ചറിഞ്ഞു. തീക്ഷ്ണമായ പ്രാര്‍ത്ഥനയും അവിശ്രാന്തമായ പ്രവര്‍ത്തനവും ചെയ്തതിനുള്ള സമ്മാനമായി 1994-ല്‍ വൈദികരുടെ സഭ ആരംഭിക്കുന്നതിനുള്ള ദൈവകൃപ മദറിന് ലഭിച്ചു ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ മദറിലൂടെ സഭയെ നയിച്ചുകൊണ്ടിരുന്നു. 2006 സെപ്റ്റംബര്‍ 20ന് മദര്‍ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. മദറിന്റെ നിസ്തുല സേവനത്തിനും സഹനത്തിനും ദൈവം നല്‍കിയ അംഗീകാരമാണ് ദൈവദാസി പദവി. ഈ സഭയിലെ അംഗങ്ങള്‍ ലോകത്തിന്റെ പലഭാഗത്തായി സേവനം ചെയ്യുന്നു. സ്‌നേഹം, സേവനം, സാക്ഷ്യം എന്നിവ പൂര്‍ത്തീകരിക്കുന്ന എളിയ സേവനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സഭാംഗങ്ങള്‍ മദര്‍ കാര്‍ലയിലൂടെ ലഭ ിച്ച ‘സിദ്ധി’ പ്രാവര്‍ത്തികമാക്കുന്നു.


Related Articles

‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി ‘ കൃഷി പാഠം- 2 : തൈകളുടെ പരിപാലനം

കൃഷിപാഠം – 2   കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം.  മണ്ണിൽ വളം മിക്സ്

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.   കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം

സഭാ വാർത്തകൾ – 18.06.23

സഭാ വാർത്തകൾ – 18.06.23   വത്തിക്കാന്‍ വാര്‍ത്തകള്‍ ദരിദ്രരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ഫ്രാന്‍സിസ്  പാപ്പാ. ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<