നന്മപ്രവൃത്തികൾ ക്രിസ്തുവിന്റെ നറുമണം പരത്തുന്നു: ഫ്രാൻസിസ് പാപ്പാ

നന്മപ്രവൃത്തികൾ

ക്രിസ്തുവിന്റെ

നറുമണം പരത്തുന്നു:

ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാൻ സിറ്റി :  വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം നാല്പത്തിനാലാം തിരുവചനത്തിൽ യേശു ഓർമ്മിപ്പിക്കുന്ന വചനമാണ് നല്ല ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുക എന്നത്. ഇത് മാനുഷികജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വചനമാണ്. കാരണം മനുഷ്യജീവിതത്തെ ഈ പ്രകൃതിയോട് ഉപമിച്ചുകൊണ്ട് ഏതു സാധാരണക്കാരനും മനസിലാകത്തക്കവിധത്തിലാണ് ഈ വചനം യേശു  ഉദ്ധരിക്കുന്നത്.  മാർച്ചുമാസം പതിനാലാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ കുറിച്ച സന്ദേശവും  യേശുവിന്റെ ഈ വചനത്തോട് ചേർത്തുവച്ചാണ് കുറിച്ചിരിക്കുന്നത്. നല്ലഫലം കായ്ക്കുന്ന നല്ല വൃക്ഷത്തെ പോലെ, നന്മപ്രവൃത്തികൾ നിറഞ്ഞ ഏതൊരു ജീവിതവും പ്രകാശപൂരിതവും,ലോകത്തിൽ ക്രിസ്തുവിന്റെ നറുമണം വഹിക്കുന്നവരുമാണെന്ന് പാപ്പാ കുറിച്ചു.


Related Articles

ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?

ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരു ങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?   വത്തിക്കാന്‍ : 2021 ഡിസംബർ 12 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയും ഒപ്പം നൽകിയ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ:   വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ

നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം

നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം വത്തിക്കാൻ : ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം : “ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തി‍ന്‍റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<