നിർധനരായ കാൻസർ രോഗികൾക്ക് കൈത്താങ്ങായി ഒരു പുസ്തകം
നിർധനരായ കാൻസർ
രോഗികൾക്ക്
കൈത്താങ്ങായി ഒരു
പുസ്തകം
*
കൊച്ചി : കഠിനമായ വേദനകൾക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തന്റെ സ്നേഹം ലോകത്തിന് കാട്ടി തന്നു കൊണ്ട് സ്വർഗീയ ഭവനത്തിലേക്ക് യാത്രയായ അജ്ന ജോർജ്.
കാൻസർ പിടി മുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന യുവതിയുടെ ജീവിതം ദൈവ സ്നേഹത്തിൻറെ ഉദാത്ത മാതൃകയാണ്.. വരാപ്പുഴ അതിരൂപതയുടെ മകളായ അവളുടെ ജീവിതം മുഴുവൻ ഒപ്പിയെടുത്ത മനോഹരമായ ഒരു പുസ്തകം ഈശോക്കൊച്ച് – ഈശോയുടെ സ്വന്തം അജ്ന എന്ന പേരിൽ കേരളവാണി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുകയുണ്ടായി. റവ ഡോ. വിൻസെന്റ് വാരിയത്താണ് പുസ്തകത്തിന്റെ രചന നിർവഹിച്ചത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ് പ്രകാശനകർമം നിർവഹിച്ചത്. പുസ്തക പ്രകാശന വേളയിൽ ഇതിൽനിന്ന് ലഭിക്കുന്ന തുക മുഴുവൻ അജ്നയെ പോലെ കാൻസർ ബാധിച്ച രോഗികൾക്ക് ചികിത്സാ സഹായം നൽകുമെന്ന് കളത്തിപറമ്പിൽ പിതാവ് ഉറപ്പുനൽകിയിരുന്നു. അതനുസരിച്ച് ബുക്ക് വില്പന നടത്തി കിട്ടിയ തുക ഇന്ന്
മെത്രാസന മന്ദിരത്തിൽ വച്ച് ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്ന ഇ എസ് എസ് എസ് ന്റെ ആശാകിരണം പദ്ധതിയിലേക്ക് നൽകുകയുണ്ടായി. ഇ എസ് എസ് എസ് ഡയറക്ടർ റവ. ഫാ. മാർട്ടിൻ അഴിക്കകത്ത് കളത്തിപറമ്പിൽ പിതാവിൽ നിന്ന് 3 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ വെരി. റവ. ഫാ. എബിജിൻ അറക്കൽ, റവ. ഡോ. വിൻസന്റ് വാര്യത്ത് കേരളവാണി ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ അസോസിയേറ്റ് ഡയറക്ടർ ഫാ. റോക്കി ജോസ്ലിൻ, ഫാ. ലിക്സൺ അസ്വേസ്, ഫാ. ഡിനോയ് റിബേര, കേരളവാണി സ്റ്റാഫായ റെക്സി ഡോമിനിക്, റീജന്റ് ബ്രദർ എബിൻ വിൻസെന്റ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അജ്നയുടെ ഒന്നാം ചരമാവാർഷികം തൈകൂടം st റാഫേൽ പള്ളിയിൽ വച്ച് ജനുവരി 21-ആം തീയതി ശനിയാഴ്ച 11 മണിക്കുള്ള ദിവ്യബലിയോടുകൂടെ നടത്തപെടുകയാണ്.
Related
Related Articles
ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണം: ശശി തരൂര്‍
സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. റോക്കി റോബി കളത്തില്‍, ശശി തരൂര്‍ എംപി , ബിഷപ് ഡോ.
ഇത് വല്ലാത്ത ഒരു കൂട്ടലായിപ്പോയി
ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോൾ ഇന്ത്യയിലെ പെട്രോൾ ,ഡീസൽ വിലയുടെ തീരുവ ലിറ്ററിന് 3 രൂപ കൂട്ടി