സഭാ വാർത്തകൾ – 15. 01. 23

 സഭാ  വാർത്തകൾ  – 15. 01. 23

സഭാ വാർത്തകൾ – 15.01.23

 

വത്തിക്കാൻ വാർത്തകൾ

 

1. അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ  : അദ്ധ്യാപകർ മാത്സര്യത്തിന് പകരം സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണമെന്നും, ദുർബ്ബലരായ ചെറുപ്പക്കാർക്ക് കൂടുതൽ സഹായമേകണമെന്നും ഫ്രാൻസിസ് പാപ്പാ. അധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം നൽകിയതിന് പിന്നാലെയാണ് സാഹോദര്യം വളർത്തുന്നതിൽ അധ്യാപകർക്കുള്ള പങ്കിനെ പാപ്പാ വീണ്ടും എടുത്തുകാണിച്ചത്.

 

അതിരൂപത വാർത്തകൾ

2. വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും.

 

കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും. ഇടവകതലങ്ങളിലാണ് ആദ്യഘട്ടം നടക്കുന്നത്. മുൻ അതിരൂപത മതബോധന ഡയറക്ടർ മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ബൈബിൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൺഡേ കെയർ മുതൽ പതിമൂന്നാം ക്ലാസ് വരെയുള്ള വിവിധപ്രായ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും മതാധ്യാപകർക്കും പ്രത്യേകമായാണ് മത്സരങ്ങൾ നടത്തുന്നത്. നാലു സുവിശേഷങ്ങളെ അധിഷ്ഠിതമായിട്ടുള്ള ചോദ്യങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയിട്ടുള്ളത്. ഏപ്രിൽ രണ്ടിനാണ് അതിരൂപതല മത്സരങ്ങൾ. വിജയികൾക്ക് വിശുദ്ധനാട് തീർത്ഥാടനംഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്.

 

 3. അഡ്വ.ഷെറി ജെ തോമസ് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്

ആലപ്പുഴ: കെഎൽസിഎ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി , വരാപ്പുഴ അതിരൂപത അംഗമായ അഡ്വ. ഷെറി ജെ തോമസിനെ തിരഞ്ഞെടുത്തു.ബിജു ജോസി കരുമാഞ്ചേരിയാണ് (ആലപ്പുഴ) ജനറൽ സെക്രട്ടറി. ട്രഷററായി രതീഷ് ആന്റണിയേയും (കണ്ണൂർ) തിരഞ്ഞെടുത്തു. ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ ആലപ്പുഴ ബിഷപ്  ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു.

admin

Leave a Reply

Your email address will not be published. Required fields are marked *