അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ
അധ്യാപകർ
സാഹോദര്യത്തിന്റെ
വിശ്വസനീയരായ
സാക്ഷികളാകണം:
ഫ്രാൻസിസ് പാപ്പാ.
വത്തിക്കാൻ : അദ്ധ്യാപകർ മാത്സര്യത്തിന് പകരം സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണമെന്നും, ദുർബ്ബലരായ ചെറുപ്പക്കാർക്ക് കൂടുതൽ സഹായമേകണമെന്നും ഫ്രാൻസിസ് പാപ്പാ. അധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം നൽകിയതിന് പിന്നാലെയാണ് സാഹോദര്യം വളർത്തുന്നതിൽ അധ്യാപകർക്കുള്ള പങ്കിനെ പാപ്പാ വീണ്ടും എടുത്തുകാണിച്ചത്.