വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും
വരാപ്പുഴ അതിരൂപത
മതബോധനകമ്മീഷൻ
സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ്
മത്സരങ്ങൾ
ജനുവരി 15 ന് ആരംഭിക്കും.
കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും. ഇടവകതലങ്ങളിലാണ് ആദ്യഘട്ടം നടക്കുന്നത്.
മുൻ അതിരൂപത മതബോധന ഡയറക്ടർ മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ബൈബിൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൺഡേ കെയർ മുതൽ പതിമൂന്നാം ക്ലാസ് വരെയുള്ള വിവിധ
പ്രായ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും മതാധ്യാപകർക്കും പ്രത്യേകമായാണ് മത്സരങ്ങൾ നടത്തുന്നത്. നാലു സുവിശേഷങ്ങളെ അധിഷ്ഠിതമായിട്ടുള്ള ചോദ്യങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയിട്ടുള്ളത്.
ഏപ്രിൽ രണ്ടിനാണ് അതിരൂപതല മത്സരങ്ങൾ. വിജയികൾക്ക് വിശുദ്ധനാട് തീർത്ഥാടനംഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്
അതിരൂപത മതബോധനകമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. വചനാധിഷ്ഠിത പഠനപദ്ധതിയിലൂടെ വിശ്വാസപരിശീലനം ആഴത്തിൽ രൂപപ്പെടുത്തുന്നതിനാണ് ഈ വർഷം പ്രാധാന്യം കൊടുക്കുന്നതെന്ന് ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ പറഞ്ഞു.