പ്രാര്‍ത്ഥനാസമാനം നമ്മുടെ ജീവിതം, പാപ്പാ!
പ്രാര്‍ത്ഥനാസമാനം നമ്മുടെ ജീവിതം, പാപ്പാ!
വത്തിക്കാന്‍ : പ്രാര്‍ത്ഥന, ജീവധാരണമായ ഒരു ആവശ്യകതയാണ്, അത് ആത്മാവിന്റെ പ്രാണവായുവാണ്, ഫ്രാന്‍സീസ് പാപ്പാ പോളണ്ടുകാരായ തീര്‍ത്ഥാടകരോട്.
ജീവിതത്തിലുള്ള സകലവും പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് മാര്‍പ്പാപ്പാ.
ബുധനാഴ്ച (16/06/21) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, പ്രാര്‍ത്ഥനയെ അധികരിച്ചുള്ള വിചിന്തന പരമ്പരയുടെ സമാപനമായി യേശുവിന്റെ ഇഹലോകജീവിതത്തിലെ അന്ത്യനിമിഷങ്ങളിലെ തീക്ഷ്ണമായ പ്രാര്‍ത്ഥനയെക്കുറിച്ചു വിശകലനം ചെയ്ത ഫ്രാന്‍സീസ് പാപ്പാ പ്രഭാഷണാന്ത്യത്തില്‍ അതിന്റെ സംഗ്രഹം, വിവിധ ഭാഷാക്കാരെ പ്രത്യേകം പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ട്, നല്‍കവെ പോളണ്ടുകാരായ തീര്‍ത്ഥാടകരോടായിട്ടാണ് ഇതു പറഞ്ഞത്.
നമ്മുടെ പ്രാര്‍ത്ഥന പോലെ ആയിരിക്കും നമ്മുടെ ജീവിതവും, അതായത്, നമ്മുടെ ആത്മാവിന്റെയും പ്രവര്‍ത്തികളുടെയും അവസ്ഥ എന്നും പാപ്പാ വിശദീകരിച്ചു.
നിരന്തരം പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധ പൗലോസപ്പസ്തോലന്‍ തെസലോണിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനം 5-Ↄ○ അദ്ധ്യായം 17-Ↄ○ വാക്യത്തിലൂടെ നമുക്കു പ്രചോദനം പകരുന്നത് അനുസ്മരിച്ച പാപ്പാ, പ്രാര്‍ത്ഥന, ജീവധാരണമായ ഒരു ആവശ്യകതയാണെന്നും അത് ആത്മാവിന്റെ പ്രാണവായുവാണെന്നും ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവുമായുള്ള വൈക്തികവും ഉറ്റതുമായ സംഭാഷണം സദാ ദൈവത്തോട് അടുത്തിടപഴകാനും എല്ലാ ചോദ്യങ്ങള്‍ക്കും ക്ലശകരങ്ങളായ പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനും സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
Related
Related Articles
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി. വാഷിംഗ്ടൺ :അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ ( യൂ. എസ്. സി. ഐ.
തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി
തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ
ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം
ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം വത്തിക്കാൻ : ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും… 1. യുവജനങ്ങളെ ലക്ഷ്യമാക്കി