ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ബോധവൽക്കരണ സെമിനാർ
സംഘടിപ്പിച്ചു.
കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
യോഗത്തിൽ ബഹുമാനപ്പെട്ട വികാരി ജോജി കുത്തുകാട് അധ്യക്ഷനായിരുന്നു, കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. തേവര യൂണിറ്റ് പ്രസിഡണ്ട് ശ്രീ. നവീൻ കേലോത്ത് സ്വാഗതം ആശംസിച്ചു. വ്യവസായ ഓഫീസർ ശ്രീമതി പി നമിത മുഖ്യപ്രഭാഷണം നടത്തി. KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ് ശ്രീ. സി ജെ പോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ P R റെനിഷ്, ഡിവിഷൻ 58 കൗൺസിൽ ശ്രീമതി ബെൻസി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ സാജു സേവിയർ നന്ദി അർപ്പിച്ചു.
വ്യവസായ വകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ വ്യവസായ വികസന ഓഫീസർ ശ്രീ രാജേഷ് കെ കെ യും, ബാങ്ക് നടപടിക്രമങ്ങൾ എന്ന വിഷയത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, റിട്ടയേർഡ് സീനിയർ മാനേജർ ശ്രി. N ബാലൻ നായർ എന്നിവർ ക്ലാസുകൾ നയിച്ചു. ഒരു പുതിയ സംരംഭം തുടങ്ങുവാൻ വേണ്ടുന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്ത സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് എല്ലാം ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വിശദീകരണം നൽകി
Related
Related Articles
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ
കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും
കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ്
ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ
കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും (മത്തായി 1 , 22