മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ
മാതാവിന്റെ രൂപത്തിൽ
കുഞ്ഞുങ്ങൾ
കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ. നിബിൻ കുര്യാക്കോസ് അർപ്പിക്കുകയുണ്ടായി. 32 കൊച്ചു കുട്ടികൾ പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണ വേഷങ്ങൾ ധരിച്ച് എത്തി തിരുക്കർമ്മങ്ങൾക്ക് കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്ക് ശേഷം ജപമാല പ്രദക്ഷിണം നടത്തി. നാലു വയസ്സു മുതലുള്ള കുട്ടികൾ മാതാവിന്റെ വേഷം ധരിച്ചത് പ്രദക്ഷിണത്തെ വളരെ ഭംഗിയുള്ളതാക്കി. തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ചകൾ ജനങ്ങൾക്കു വിതരണം ചെയ്തു.
അതൊടൊപ്പം ഇടവകാംഗമായ മാത്യു ഹിലാരി കയ്യാത്തിന്റെ സ്വകാര്യശേഖരമായ 3000 ജപമാലകളുടെയും 200 ൽ പരം മാതാവിന്റെ വിവിധ ഫോട്ടോകളുടേയും പ്രദർശനവും പള്ളി സ്ക്കൂളിൽ നടത്തപ്പെട്ടു.
Related
Related Articles
Aeromodelling Club @St.Albert’s College, (Autonomous)Ernakulam
Kochi : St.Albert’s College, (Autonomous) signed an MoU with Kochi based Glorod Avionics Pvt. Ltd to provide training in designing,
ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ
2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst, ശ്രീ. ആൻറണി പുത്തൂർ.
2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst, ശ്രീ. ആൻറണി പുത്തൂർ. ആദർശ സുരഭിലമായ മാതൃകാജീവിതം കൊണ്ട്