കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി
കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി
കൊച്ചി: വെണ്ണല അഭയമാതാ KLCA യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും
2022 – 2024 കർമപദ്ധതി കലണ്ടർ പ്രകാശനവും കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു.
മതബോധന വിഭാഗത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകൻ ശ്രീ പീറ്റർ കളിയാട്ടിനെയും, 30 വർഷക്കാലം കപ്യരായി സേവനം അനുഷ്ഠിച്ചു വരുന്ന ശ്രീ ആന്റണി മാളിയേക്കലിനെയും ചടങ്ങിൽ ആദരിച്ചു. വികാരി ഫാ.മാത്യു ഡിക്കൂഞ്ഞ KLCA അഭയമതാ യൂണിറ്റ് പ്രസിഡന്റ് ബാസ്റ്റിൻ തച്ചുതറ, വരാപ്പുഴ അതിരുപതാ വൈസ് പ്രസിഡന്റ്
ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു.