മൂലമ്പള്ളി: ചതുപ്പായ പുനരധിവാസ ഭൂമി കളക്ടർ സന്ദർശിക്കണം. നിരീക്ഷണ സമിതിയോഗം വിളിക്കണം. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

മൂലമ്പള്ളി:ചതുപ്പായ പുനരധിവാസ

 

ഭൂമി കളക്ടർ സന്ദർശിക്കണം.

 

നിരീക്ഷണ സമിതിയോഗം

 

വിളിക്കണം.  ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 

കാക്കനാട്: ചതുപ്പുനിലങ്ങളായ പുനരധിവാസ സൈറ്റുകൾ സന്ദർശിച്ചതിനു ശേഷം കളക്ടർ നിരീക്ഷണ സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള കത്ത് അതിരൂപത വക്താവ് ഫാ. സോജൻ മാളിയേക്കലും മൂലമ്പള്ളി കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കലും കളക്ടർക്ക് നേരിട്ട് ഇന്ന് (27/8/2021) ചേംബറിൽ വച്ച് കൈമാറി.
2008-ൽ യാതൊരു പുനരധിവാസവും മുൻകൂറായി ഉറപ്പാക്കാതെ മൂലമ്പള്ളി ഉൾപ്പെടെ ഏഴു വില്ലേജുകളിൽ നിന്ന് 316 കുടുംബങ്ങളുടെ പുരയിടം വല്ലാർപാടം ICTT പദ്ധതിക്കുവേണ്ടി ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തിരുന്നു. അന്നത്തെ ആർച്ച്ബിഷപ്പ് ഡാനിയൽ അച്ചാരുപറമ്പിൽ സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തിരുന്നു. തുടർന്ന് ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് 2008 മാർച്ച് 19ന് മൂലമ്പിള്ളി പുനരധിവാസ പാക്കേജിന്റെ ഉത്തരവ് വിജ്ഞാപനം ചെയ്യപ്പെടുന്നത്. 13 വർഷങ്ങൾക്കുശേഷം ഇതിനകം 34പേർ പുനരധിവാസം ലഭിക്കാതെ തന്നെ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. നിരവധിപേർ രോഗങ്ങൾക്ക് അടിപ്പെട്ടു. ചിലരെങ്കിലും മാനസികരോഗികളായി. കുടുംബങ്ങൾ ശിഥിലമാക്കപ്പെട്ടു. വഴിയാധാരമാക്കപ്പെട്തിൽ കേവലം 52 കുടുംബങ്ങൾക്ക് മാത്രമാണു് തങ്ങൾക്ക് അനുവദിച്ച് പുനരധിവാസ പ്ലോട്ടുകളിൽ വീടുകൾ നിർമ്മിക്കാൻ ആയിട്ടുള്ളത്. ബഹുഭൂരിപക്ഷം കുടുംബങ്ങളും മറ്റ് സംവിധാനങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പുനരധിവാസ ഉത്തരവുപ്രകാരം ലഭിക്കേണ്ട തൊഴിലും ഇതുവരെ സർക്കാർ ഉറപ്പാക്കിയിട്ടില്ല. നഷ്ടപരിഹാരത്തുക യിൽ നിന്ന് ഉത്തരവിന് വിരുദ്ധമായി ഈടാക്കിയ വരുമാന നികുതിയും തിരിച്ചു നൽകിയിട്ടില്ല. പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം കണ്ടെത്തിയ ഏഴ് സൈറ്റുകളിൽ മൂന്നും കെട്ടിടങ്ങൾ പണിയാൻ യോഗ്യമല്ലെന്ന് പിഡബ്ല്യുഡി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വസ്തുതകൾ വിശദമായി പ്രതിപാദിച്ചു കൊണ്ടാണ് ആർച്ച്ബിഷപ്പ് വീണ്ടും കത്ത് നൽകിയിരിക്കുന്നത്.
വിഷയങ്ങൾ കളക്ടറുടെ ശ്രദ്ധയിൽപെടുത്തി നെ തുടർന്ന് ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനുശേഷം നടപടികൾ സ്വീകരിക്കും എന്ന് അദ്ദേഹം ഉറപ്പുനൽകി.


Related Articles

കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്.

കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്. കൊച്ചി. എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി

സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം:  ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി :  സഭ, സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകാൻ ആർച്ച്

ക്രിയേറ്റീവ് കരിപൂശലുകൾക്ക് മറുപടി

      കൊച്ചി :   കുറച്ച് ദിവസങ്ങളായി ചിലർ സമൂഹമാധ്യമങ്ങളിൽ ഉത്സാഹത്തോടെ കർമ്മനിരതമായി കത്തോലിക്കാ സഭയ്ക്കെതിരെ ചീത്തവിളിയുടെ ലുത്തീനിയ പാടുന്നത് കണ്ടു. ഇതു വെറും ലോക്ക്ഡൗൺ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<