ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു

 ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66

 

സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ്

 

കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു.

 

 

കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കൂനമ്മാവ് മേസ്തിരിപടി മുതൽ തിരുമുപ്പം ഷെഡ്‌പടിവരെ 1050 മീറ്റർ നീളത്തിൽ റോഡ് ഇപ്പോൾ വളച്ചാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത്.

പുതിയ അലൈൻമെന്റ് മൂലം ഇതിനുമുമ്പ് 30 മീറ്ററിൽ ഏറ്റെടുത്ത 5.5 ഏക്കർ വരുന്ന ഭൂമി ഇപ്പോൾ പുറമ്പോക് ആയി ഉപയോഗശൂന്യമായി കിടക്കേണ്ടി വരുന്നു. പഴയ അലൈൻമെന്റ് പ്രകാരമുള്ള സ്ഥലങ്ങൾ ഉപേക്ഷിക്കുന്നത് മൂലം ഗവൺമെന്റിന് വലിയ സാമ്പത്തിക നഷ്ടം ആണ് ഉണ്ടാവുക. ഒരിക്കൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ വീണ്ടും കുടിഒഴിയേണ്ടി വരുന്ന അതിദാരുണമായ അവസ്ഥയാണ് പുതിയ അലൈൻമെന്റ് മൂലം ഉണ്ടായിട്ടുള്ളത്.

അതിനാൽ പുതിയ അലൈൻമെന്റ് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *